സീ​നി​യ​ര്‍ ജേ​ര്‍ണ​ലി​സ്റ്റ് ഫോ​റം കേ​ര​ള ജി​ല്ല സ​മ്മേ​ള​നം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. വി​ജ​യ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

‘മാധ്യമ പ്രവര്‍ത്തക ക്ഷേമ ബോര്‍ഡ് രൂപവത്കരിക്കണം’

മ​ല​പ്പു​റം: മു​തി​ര്‍ന്ന മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​ര്‍ക്കും നി​ല​വി​ല്‍ ജോ​ലി​യി​ലു​ള്ള മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​ര്‍ക്കു​മാ​യി മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക ക്ഷേ​മ ബോ​ര്‍ഡ് രൂ​പ​വ​ത്ക​രി​ക്ക​ണ​മെ​ന്ന് സീ​നി​യ​ര്‍ ജേ​ര്‍ണ​ലി​സ്റ്റ് ഫോ​റം കേ​ര​ള ജി​ല്ല സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്റ് വീ​ക്ഷ​ണം മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​പി. വി​ജ​യ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി എ​ന്‍.​വി. മു​ഹ​മ്മ​ദ് അ​ലി പ്ര​വ​ര്‍ത്ത​ന റി​പ്പോ​ര്‍ട്ടും ട്ര​ഷ​റ​ര്‍ സി.​എം. അ​ലി വ​ര​വു​ചെ​ല​വു ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു.

ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും എ​സ്.​ജെ.​എ​ഫ്.​ഐ ദേ​ശീ​യ കൗ​ണ്‍സി​ല്‍ അം​ഗ​വു​മാ​യ പി. ​ബാ​ല​കൃ​ഷ്ണ​ന്‍, കെ.​പി.​ഒ. റ​ഹ്മ​ത്തു​ല്ല, പി.​എ.​എം. ഹാ​രി​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഫോ​റം മു​ന്‍ പ്ര​സി​ഡ​ന്റും സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വു​മാ​യി​രു​ന്ന അ​ന്ത​രി​ച്ച പാ​ലോ​ളി കു​ഞ്ഞി​മു​ഹ​മ്മ​ദി​നെ അ​നു​സ്മ​രി​ച്ചു. കെ.​പി.​ഒ. റ​ഹ്മ​ത്തു​ല്ല​യെ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

Tags:    
News Summary - ‘A media worker welfare board should be formed’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-04-18 05:31 GMT