നാടോടിനൃത്തം ഗ്രൂപ് (ആൺ) ഒന്നാം സ്ഥാനം പങ്കിട്ട ഫാറൂഖ് കോളജ് കോഴിക്കോട്
കോട്ടക്കൽ: കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ കലോത്സവം മൂന്നാം ദിവസം 63 ഇനങ്ങൾ പൂർത്തിയായപ്പോൾ 71 പോയന്റുമായി കാലിക്കറ്റ് സർവകലാശാല കാമ്പസ് മുന്നിൽ. 70 വീതം പോയന്റുമായി പാലക്കാട് വിക്ടോറിയ കോളജ്, സെന്റ് ജോസഫ് കോളജ് ദേവഗിരി, കോഴിക്കോട് ഫാറൂഖ് കോളജും 60 പോയന്റുമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജുമുണ്ട് പിന്നിൽ.
കലോത്സവത്തിന് തിങ്കളാഴ്ച തിരശ്ശീല വീഴും. അഞ്ചു രാപ്പകലുകളിലായി അഞ്ചു ജില്ലകളിൽനിന്ന് 5936 കലാപ്രതിഭകളാണ് കലോത്സവത്തിൽ മാറ്റുരക്കുന്നത്. നാലാംദിനമായ ഞായറാഴ്ച ഭരതനാട്യം, മോഹിനിയാട്ടം എന്നീ മത്സരങ്ങളിൽ അരങ്ങേറും. വേദി രണ്ടിൽ മാപ്പിളപ്പാട്ടിന്‍റെ ഇശലുകൾ ഉയരും. ഒന്നാം വേദിയിൽ ദഫ്മുട്ടിന്‍റെ കൊട്ടുകളും ആവേശമാകും.
നാടോടിനൃത്തങ്ങൾ, വാദ്യകലകൾ, നാടകം എന്നിവയാണ് മറ്റു മത്സരങ്ങൾ. മൂന്നാം ദിവസമായ ശനിയാഴ്ച വാൽപ്പാറയിൽ ജീവൻ വെടിഞ്ഞവർക്ക് അനുശോചനം രേഖപ്പെടുത്തിയാണ് മത്സരങ്ങൾ ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.