ഡോ. ​അ​ല​ക്സാ​ണ്ട​ർ ജേ​ക്ക​ബ്

‘മാധ്യമം എജുകഫെ’ 21, 22 തീയതികളിൽ മലപ്പുറത്ത്; രജിസ്ട്രേഷൻ പുരോഗമിക്കുന്നു

മലപ്പുറം: വിദ്യാർഥികൾക്ക് ഉപരിപഠന-കരിയർ സാധ്യതകൾ പരിചയപ്പെടുത്തുന്ന ‘മാധ്യമം എജുകഫെ’ ഇനി മലപ്പുറത്ത്. ഏപ്രിൽ 21, 22 തീയതികളിൽ മലപ്പുറം റോസ് ലോഞ്ചിലാണ് എജുകഫെ നടക്കുക. പങ്കെടുക്കേണ്ടവരുടെ രജിസ്ട്രേഷൻ പുരോഗമിക്കുന്നു. കഴിഞ്ഞദിവസം കോഴിക്കോട്ട് നടന്ന എജുകഫെ പങ്കാളിത്തംകൊണ്ട് വൻ വിജയമായിരുന്നു. എൻജിനീയറിങ്, മെഡിക്കൽ തുടങ്ങിയ പരമ്പരാഗത ചിന്തകൾക്കപ്പുറം ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ്, സൈബർ സെക്യൂരിറ്റി തുടങ്ങിയ പുതിയ കാലത്തെ കോഴ്സുകളെക്കുറിച്ച് വിദഗ്ധർ മേളയിൽ സംസാരിക്കും. കൂടാതെ, വിദ്യാർഥികൾക്ക് ഏറ്റവും അനുയോജ്യമായ കോഴ്സുകൾ ശാസ്ത്രീയമായി കണ്ടെത്താൻ ‘സിജി’ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകളും കൗൺസലിങ്ങും മേളയിലുണ്ടാകും.

വഴികാട്ടിയാകാൻ വിദഗ്ധർ

മുൻ ഡി.ജി.പി ഡോ. അലക്സാണ്ടർ ജേക്കബ് ഐ.പി.എസ്, ബ്രാൻഡ് സ്വാമി, നിമ സുലൈമാൻ, മുജീബ് ടി., ഗിന്നസ് ജേതാവ് അജി ആർ., ഹാമിദലി വാഴക്കാട്, ഡോ. റാഷിദ് ഗസ്സാലി, ലുബ്ന നുഫൈൽ, ജിയാസ് ജമാൽ, ബ്രിഡ്ജ്-ഓൺ സി.ഇ.ഒ ജാബിർ ഇസ്മായിൽ, ആർദ്ര മോഹൻ, ഡോ. അജിത് എബ്രഹാം എന്നിവർ വിവിധ സെഷനുകൾ നയിക്കും.

ഫ്യൂച്ചർ അക്കാദമിക് വിദഗ്ധരായ ലിനീഷ് കൊടിയാട്ട്, റിജു ശങ്കർ, ഫമീൽ മുഹമ്മദ് എന്നിവർ പങ്കെടുക്കുന്ന ‘മീറ്റ് ദി മാസ്റ്റേഴ്സ്’ പാനൽ ചർച്ചയും മെന്റലിസ്റ്റ് ഫാസിൽ ബഷീറിന്റെ വിസ്മയ പ്രകടനവുമുണ്ടാകും. എജുകഫെയിലെ പ്രധാന ആകർഷണമായ ‘ബസ്സ് ദി ബ്രെയിൻ’ ക്വിസ് മത്സരവും വിദേശപഠനം ആഗ്രഹിക്കുന്നവർക്കായി ‘സ്റ്റഡി ഇൻ മലേഷ്യ’ പാനൽ ചർച്ചയും മേളയിലുണ്ടാകും. ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ യൂനിവേഴ്സിറ്റികളുടെ സ്റ്റാളുകളും സ്കോളർഷിപ്പ് വിവരങ്ങളും എജുകഫെയിലുണ്ടാകും. പ്രവേശനം തികച്ചും സൗജന്യം. ക്യു.ആർ കോഡ് സ്കാൻ ചെയ്തോ www.myeducafe.com എന്ന വെബ്സൈറ്റ് വഴിയോ വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് വാട്സാപ്പ് നമ്പർ: 96450 07116.

Tags:    
News Summary - 'Madhyayam EduCafe' to be held in Malappuram on 21st and 22nd; Registration in progress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-04-18 05:31 GMT