എ​ളാ​ട് ചെ​ക്ക് ഡാ​മും വെ​ള്ള​ച്ചാ​ട്ട​വും സ​ന്ദ​ർ​ശി​ക്കാ​നെത്തി​യ​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ട്ട ഭാ​ഗം

എളാട് ചെക്ക് ഡാം സന്ദർശകർക്ക് സുരക്ഷ സംവിധാനങ്ങൾ വേണമെന്ന്

ഏ​ലം​കു​ളം: മുതുകുർശ്ശി എ​ളാ​ട് വെ​ള്ള​ച്ചാ​ട്ട​വും ചെ​ക്ക് ഡാ​മും സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തു​ന്ന​വ​ർ​ക്ക് മ​തി​യാ​യ സു​ര​ക്ഷ സം​വി​ധാ​നം ഇ​ല്ലാ​ത്ത​ത് അ​പ​ക​ട ഭീ​തി വ​ർ​ധി​പ്പി​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ. എ​ട്ടും പ​ത്തും വ​യ​സു​ള്ള​വ​രും അ​തി​ന് മു​ക​ളി​ലു​ള്ള ചെ​റു​പ്പ​ക്കാ​രും സം​ഘ​ങ്ങ​ളും അ​ല്ലാ​തെ​യും വ​ന്ന് വെ​ള്ള​ത്തി​ലി​റ​ങ്ങു​ന്നു. 50 മീ​റ്റ​റി​ല​ധി​കം ദൂ​ര​മു​ള്ള പാ​റ​യി​ലേ​ക്ക് നീ​ന്തു​ന്ന​താ​ണ് വി​നോ​ദം.

നി​ര​വ​ധി​യാ​ളു​ക​ളു​ള്ള​തി​നാ​ൽ കൂ​ട്ട​ത്തി​ലു​ള്ള​വ​ർ​ക്കു​പോ​ലും മ​റ്റു​ള്ള​വ​രെ കാ​ണാ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. നീ​ന്തി ക്ഷീ​ണി​ച്ചാ​ൽ വെ​ള്ള​ത്തി​ൽ മു​ങ്ങി അ​പ​ക​ടസാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. വീ​ട്ടു​കാ​രു​ടെ അ​റി​വോ​ടെ വ​രു​ന്ന​വ​ർ കു​റ​വാ​ണ്. അ​ടു​ത്തി​ടെ നീ​ന്ത​ല​റി​യു​ന്ന 19കാ​ര​ൻ ഇ​വി​ടെ മു​ങ്ങി​മ​രി​ച്ചി​രു​ന്നു. വി​ഷ​യ​ത്തി​ൽ അ​ധി​കൃ​ത​ർ ശ്ര​ദ്ധ ന​ൽ​ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Tags:    
News Summary - Elad Check Dam visitors need safety measures

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.