​ഇ​ന്റ​ർ​സോ​ൺ ക​ലോ​ത്സ​വ​ത്തി​ലെ ക്ലേ ​മോ​ഡ​ലി​ങ് മ​ത്സ​ര​ത്തി​ൽ നി​ന്ന്-മു​സ്ത​ഫ അ​ബൂ​ബ​ക്ക​ർ

സർവം കലയഴക്

കോ​ട്ട​ക്ക​ൽ: നാ​ട്യ​വി​സ്മ​യ​ങ്ങ​ൾ പെ​യ്തി​റ​ങ്ങി​യ കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്‌​സി​റ്റി ഇ​ന്റ​ർ​സോ​ൺ ക​ലോ​ത്സ​വ​ത്തി​ന്റെ ര​ണ്ടാം​നാ​ളി​ൽ മേ​ള​ന​ഗ​രി ഭാ​വ​സാ​ന്ദ്രം. ക​ലാ​ര​വ​ങ്ങ​ളു​ടെ വ​ർ​ണ​ക്കാ​ഴ്ച​ക​ൾ മേ​ള​മു​റ്റം കീ​ഴ​ട​ക്കി. വെ​ള്ളി​യാ​ഴ്ച വി​വി​ധ വേ​ദി​ക​ളി​ലാ​യി 19 ഇ​ന​ങ്ങ​ളി​ലാ​യി​രു​ന്നു മ​ത്സ​രം. പൂ​ര​ക്ക​ളി​യും പ​രി​ച​മു​ട്ടു​ക​ളി​യും വേ​ദി ഒ​ന്നി​നെ ആ​വേ​ശ​ത്തി​ലാ​ക്കി. ആ​സ്വാ​ദ​ക ഹൃ​ദ​യം ക​വ​ർ​ന്ന് ക്ഷേ​ത്ര ക​ല​ക​ളാ​യ ചാ​ക്യാ​ർ​കൂ​ത്ത്, കൂ​ടി​യാ​ട്ടം തു​ട​ങ്ങി​യ​വ അ​ര​ങ്ങി​ലെ​ത്തി. രം​ഗോ​ളി​യും പൂ​ക്ക​ള​മ​ത്സ​ര​വും ചി​ത്ര​ര​ച​ന​മ​ത്സ​ര​ങ്ങ​ളും കാ​വ്യ​കേ​ളി, അ​ക്ഷ​ര​ശ്ലോ​ക​വും ക​ലോ​ത്സ​വ​ത്തി​ന്റെ മാ​റ്റു​കൂ​ട്ടി. ക​ര​വി​രു​തി​ൽ വി​രി​ഞ്ഞ ക​ളി​മ​ൺ ശി​ൽ​പ​ങ്ങ​ൾ ക​ലോ​ത്സ​വ​ത്തി​ന് അ​ഴ​കേ​കി.

കോ​ട്ട​ക്ക​ൽ ഫാ​റൂ​ഖ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്സി​റ്റി യൂ​നി​യ​ൻ ഐ​ക്യ 2.0 യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്നാം ദി​ന​മാ​യ ശ​നി​യാ​ഴ്ച അ​ഞ്ചു വേ​ദി​ക​ളി​ലാ​യി 32 മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റും. 

Tags:    
News Summary - All is art.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.