ഫുട്പാത്ത് ഉദ്ഘാടനം ചെയ്തു

തിരുനാവായ: പഞ്ചായത്തിലെ പത്താംവാർഡിൽ നവീകരിച്ച അധികാരി ഫൂട്ട് പാത്ത് കോൺക്രീറ്റ് റോഡ് നാടിന് സമർപ്പിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നാട്ടുകാരുടെ സഹകരണത്തോടെയാണ് റോഡ് നവീകരിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ കെ.ടി. മുസ്തഫ, വാർഡ് അംഗം ഹാരിസ് പറമ്പിൽ, ടി.പി. മൊയ്തീൻ ഹാജി, അലവിക്കുട്ടി, അബു ഹാജി തുടങ്ങിയവരും സംബന്ധിച്ചു. പത്താം വാർഡിൽ അംഗൻവാടിക്ക് ഫണ്ടനുവദിച്ചതായി ചടങ്ങിൽ പഞ്ചായത്തംഗം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.