പന്തം കൊളുത്തി പ്രകടനം

കൽപകഞ്ചേരി: മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി വി. അബ്ദുൽ റഹിമാനെയും വഴിതടഞ്ഞ സംഭവത്തിൽ പ്രതിഷേധിച്ച് ചെറിയമുണ്ടം എൻ.സി.പി, എൻ.വൈ.സി കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തി. എൻ.സി.പി ന്യൂനപക്ഷ വകുപ്പ് ജില്ല പ്രസിഡന്‍റ്​ നാദിർഷ കടായിക്കൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ്​ ഗിരീഷ് കുമാർ അച്ചാത്ത്, എൻ.വൈ.സി മണ്ഡലം പ്രസിഡന്‍റ്​ റസൽ ആലുക്കൽ, എൻ.വൈ.സി താനൂർ ബ്ലോക്ക് പ്രസിഡന്‍റ്​ ആഷിഖ്​ ഉള്ളാട്ടിൽ, ട്രഷറർ കെ.പി. ജുനൈദ്, അഫ്സൽ, ഇഫ്സാൻ, ഷഫീഖ് കുന്നത്ത്, മുസ്തഫ, സഫ്‌വാൻ എന്നിവർ സംസാരിച്ചു. എൻ.സി.പി മണ്ഡലം സെക്രട്ടറി കെ.പി. സുലൈമാൻ നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.