മലയോരത്ത് എസ്.എസ്.എൽ.സിക്ക് മികച്ച വിജയം

പൂക്കോട്ടുംപാടം: മലയോരമേഖലയിലെ സ്കൂളുകളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം. പൂക്കോട്ടുംപാടം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 622 കുട്ടികൾ പരീക്ഷയെഴുതിയതിൽ 613 പേർ വിജയിച്ച്​ 99 ശതമാനം വിജയം നേടി. ഇതിൽ 55 വിദ്യാർഥികൾക്ക് മുഴുവൻ വിഷയത്തിലും എ പ്ലസ് വിജയം നേടാനായി. കരുളായി കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ 447 വിദ്യാർഥികളിൽ 440 പേർ വിജയിച്ച് 98.4 ശതമാനം വിജയം കരസ്ഥമാക്കി. 30 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് വിജയം നേടി. പൂക്കോട്ടുംപാടം ഗവ. ഹൈസ്കൂളിൽ നടന്ന അനുമോദനയോഗത്തിൽ പ്രധാനാധ്യാപകൻ മുജീബ്റഹ്മാൻ പന്തലിങ്ങൽ, ഉപപ്രധാനാധ്യാപിക റഹിയ ബീഗം വട്ടോളി, സ്റ്റാഫ് സെക്രട്ടറി എം.കെ. സിന്ധു, വി.പി. സുബൈർ, സി.ടി. ഫിറോസ് ബാബു, ഇ. ഉണ്ണികൃഷ്ണൻ, സി.പി. ആസ്യ തുടങ്ങിയവർ അനുമോദിച്ച്​ സംസാരിച്ചു ppm1 പൂക്കോട്ടുംപാടം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എ പ്ലസ് വിജയികൾ മധുരം പങ്കിടുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.