മലയോര ഹർത്താലിന് പിന്തുണ

നിലമ്പൂർ: വനമേഖലക്ക് ചുറ്റും ഒരു കി.മീറ്റർ പരിസ്ഥിതിലോല മേഖലയായി പ്രഖ‍്യാപിക്കുന്നത് ഏറ്റവും സാരമായി ബാധിക്കുക നിർമാണമേഖലക്കാണെന്നും യു.ഡി.എഫ് 16ന് നടത്തുന്ന ഹർത്താലിന് കേരള ബിൽഡിങ്​ ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ ജില്ല സമിതി പൂർണപിന്തുണ നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു. നിയമാനുസൃത പ്രതിഷേധ മാർഗങ്ങളിലെല്ലാം സംഘടന സഹകരിക്കും. ജില്ല പ്രസിഡന്‍റ് കെ.എസ്. മംഗലം ഉദ്ഘാടനം ചെയ്തു. ചങ്ങരംകുളം മൊയ്തുണ്ണി അധ‍്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പി.പി. അലവിക്കുട്ടി, കെ. യൂനുസ് പെരിന്തൽമണ്ണ, ടി. അഷറഫ് എടവണ്ണ, സലീം മാമ്പള്ളി ചുങ്കത്തറ, കലന്തൻ നാണി പോത്തുകല്ല്, എ.ടി. സാജിദ് എടക്കര, കെ.ടി. അസൈനാർ വഴിക്കടവ്, കെ. അബ്​ദുല്ല അകമ്പാടം, വടക്കൻ സുലൈമാൻ ഹാജി മൂത്തേടം, ടി.ടി. ഹംസ കരുളായി, പി. മജീദ് അമരമ്പലം, ഇ. മുഹമ്മദ് അലി ചോക്കാട്, പി.ടി. മുഹമ്മദ് റാഫി കാളികാവ്, കെ. ആലിക്കോയ ഹാജി കരുവാരകുണ്ട്, പറാട്ടി ഹമീദ് തുവ്വൂർ, ലുക്മാൻ അരീക്കോട് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.