കാളികാവ്: ദുഃഖിക്കുന്ന മനുഷ്യർക്ക് വേണ്ടിയുള്ളതായിരുന്നു സുഹ്റ പടിപ്പുരയുടെ കവിതകളെന്ന് കവി കൈതപ്രം ദാമോദരൻ നമ്പൂതിരി. വിട പറഞ്ഞ കവയിത്രി സുഹ്റ പടിപ്പുരയുടെ പ്രസിദ്ധീകരിക്കാത്ത കവിതകളും സുഹൃത്തുക്കളുടെ ഓർമക്കുറിപ്പുകളും ഉൾപ്പെടുത്തി മാക്ബത്ത് പബ്ലിക്കേഷൻസ് പുറത്തിറക്കുന്ന 'ഒസ്യത്തിന്റെ അവകാശികൾ' പ്രകാശനവും അനുസ്മരണവും അടക്കാകുണ്ട് ക്രസന്‍റ് ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിദ്വേഷത്തിന്റെ ചിന്തയില്ലാത്ത തലമുറ വളർന്നുവരാൻ സ്നേഹത്തിന്റേയും ക്ഷമയുടേയും പാഠങ്ങൾ പഠിക്കുന്നതാവണം വിദ്യാഭ്യാസമെന്നും അദ്ദേഹം പറഞ്ഞു. എഴുത്തുകാരൻ ശിഹാബുദ്ദിൻ പൊയ്ത്തുംകടവ് പുസ്തകം ഏറ്റുവാങ്ങി. ലിജീഷ് കുമാർ പുസ്തകം പരിചയപ്പെടുത്തി. വി. റഹ്മത്തുല്ല അധ്യക്ഷത വഹിച്ചു. എം.എ ഷഹനാസ്, മുൻ പ്രധാനാധ്യാപകൻ പി. ഖാലിദ് മാസ്റ്റർ, പി.ജി. റീന, കുഞ്ഞിമുഹമ്മദ് അഞ്ചച്ചവടി, സി. ആബിദ്, പി.എ. ഷമീർ എന്നിവർ സംസാരിച്ചു. 'ഒസ്യത്തിന്റെ അവകാശികൾ' കവി കൈതപ്രം ദാമോദരൻ നമ്പൂതിരി കഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന് നൽകി പ്രകാശനം ചെയ്യുന്നു 1.kkv pusthaka prakadanam .jpg 2. kkv kaithapram prakadanam .jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.