എടപ്പാൾ: എസ്.എസ്.എൽ.സി പരീക്ഷയിൽ കടകശ്ശേരി ഐഡിയൽ സ്കൂളിലെ രണ്ട് ജോടി ഇരട്ടകൾ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത് ഇരട്ടിമധുരമായി. എടപ്പാൾ വലിയപാലം അച്ചിപ്ര വളപ്പിൽ സാജിദിന്‍റെയും നസീമയുടെയും ഇരട്ട മക്കളായ അലീന, അനീന, മാറഞ്ചേരി പാനമ്പാട് പാലാട്ടുതറയിൽ അലിയുടെയും നസീമയുടെയും മക്കളായ ഫാത്തിമ അമീന, ഫാത്തിമ അമീറ എന്നിവരുമാണ് എ പ്ലസിലും ഒന്നിച്ച ഭാഗ്യവതികൾ. Photo 1: ഇരട്ടകളായ അലീന, അനീന Photo: 2: ഫാത്തിമ അമീന, ഫാത്തിമ അമീറ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.