താനൂർ: രായിരിമംഗലം-ചിറക്കൽ ഓവുപാലം റോഡ് ബി.ജെ.പി പതിനാറാം ബൂത്ത് കമ്മിറ്റി നേതൃത്വത്തിൽ ഉപരോധിച്ചു. തെയ്യാല റോഡിൽ റെയിൽവേ ഓവർ ബ്രിഡ്ജിന്‍റെ പണി നടക്കുന്നതിനാൽ രായിരിമംഗലം-ചിറക്കൽ ഓവുപാലം റോഡ് വഴിയാണ് വാഹനങ്ങൾ കടന്നുപോകുന്നത്. ധാരാളം വാഹനങ്ങൾ കടന്നു പോകുന്നതിനാൽ റോഡാകെ പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. ഓവുപാലത്തിനടിയിലൂടെയുള്ള യാത്രയിൽ ഇരുചക്രവാഹനങ്ങൾ മറിഞ്ഞു വീഴുന്നതും പതിവാണ്. പാലം പണി നടക്കുന്ന സാഹചര്യത്തിൽ പതിനഞ്ചാം ഡിവിഷനിലൂടെ കടന്നു പോകുന്ന ഈ റോഡിന്‍റെ അറ്റകുറ്റപ്പണികൾ നടത്താം എന്ന് പറഞ്ഞ മന്ത്രി വി. അബ്ദുറഹിമാനും അധികാരികളും ഉറപ്പ് പാലിക്കാതിരിക്കുകയും കാൽനട പോലും ദുസ്സഹമാകുകയും ചെയ്ത സാഹചര്യത്തിലാണ് ബി.ജെ.പി നേതൃത്വത്തിൽ നാട്ടുകാർ റോഡ് ഉപരോധിച്ചത്. രായിരിമംഗലം ഈസ്റ്റ് ജി.എൽ.പി സ്കൂളിന് അടുത്തുനിന്ന് തുടങ്ങിയ പ്രകടനം കിഴക്കേ മുക്കോലയിൽ അവസാനിച്ചു. പിന്നീട് റോഡ് ഉപരോധിച്ചു. സമരം ബി.ജെ.പി ജില്ല അധ്യക്ഷൻ രവി തേലത്ത് ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്‍റ് രതീഷ് സ്വാഗതം പറഞ്ഞു. വാർഡ് കൗൺസിലർ ബീന അധ്യക്ഷത വഹിച്ചു. ഭാസ്കരൻ ആനപ്പടി നന്ദി പറഞ്ഞു. മണ്ഡലം പ്രസിഡന്‍റ് പ്രിയേഷ് കാർക്കോളി, ജനറൽ സെക്രട്ടറി പ്രവീൺ, ഏരിയ പ്രസിഡന്‍റുമാരായ ദിബീഷ്, കൃഷ്ണൻ, പ്രഭാകരൻ, പുഷ്പരാജൻ, വിജയൻ, മുസ്തഫ, മല്ലിക, ഗീത, ജിൽസ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.