ആശ്രയ ആംബുലൻസ് ഇന്ന് പുറത്തിറക്കും

ചാവക്കാട്: ആതുരസേവന രംഗത്ത് കഴിഞ്ഞ നാലുവർഷമായി സേവനമനുഷ്ഠിച്ച്​ വരുന്ന ആശ്രയ മെഡി എയ്ഡ് ചാരിറ്റബിൾ ട്രസ്റ്റ് ആംബുലൻസ് സർവിസ് ആരംഭിക്കുന്നു. ബുധനാഴ്ച രാവിലെ 10ന് ചാവക്കാട് മുനിസിപ്പൽ കോർണറിൽ എൻ.കെ. അക്ബർ എം.എൽ.എ താക്കോൽദാനം നിർവഹിക്കും. വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് എം.കെ. അസ്​ലം ആംബുലൻസ് ഫ്ലാഗ്​ ഓഫ് ചെയ്യും. സാമൂഹിക-സാംസ്കാരിക വ്യക്തിത്വങ്ങൾ പങ്കെടുക്കുമെന്ന് ആശ്രയ മെഡി എയ്ഡ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ശംസുദ്ദീൻ അറക്കൽ, സെക്രട്ടറി റസാഖ് ആലുംപടി എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.