'ഹർത്താൽ: വ്യാപാരമേഖലയെ ഒഴിവാക്കണം'

എടക്കര: ബഫര്‍ സോണിലെ സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ മലയോര പഞ്ചായത്തുകളില്‍ വ്യാഴാഴ്ച നടക്കുന്ന ഹര്‍ത്താല്‍ ന്യായമാണെങ്കിലും പ്രദേശത്തെ വ്യാപാരസ്ഥാപനങ്ങളെ ഒഴിവാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നിലമ്പൂര്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കോവിഡിന് ശേഷം സ്കൂളുകള്‍ തുറന്ന് വീണ്ടും കോവിഡ് വ്യാപനസാധ്യത ആശങ്ക പടര്‍ത്തുന്നു. ജില്ല ജനറല്‍ സെക്രട്ടറി എം. കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ്​ അബ്ദുല്‍ ഹക്കീം ചങ്കരത്ത് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി വിനോദ് പി. മേനോന്‍, എന്‍. അബ്ദുല്‍ മജീദ്, കെ. സഫറുല്ല, അനില്‍ ലൈലാക്ക്, ടോമി ചെഞ്ചേരി, ടി.ടി. നാസര്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.