സില്‍വര്‍ ലൈൻ: മുഖ്യമന്ത്രി നിലപാട് മയപ്പെടുത്തിയത് യാഥാർഥ്യമുൾക്കൊണ്ടതിനാൽ -കെ. സുരേന്ദ്രൻ

പാലക്കാട്: സില്‍വര്‍ ലൈനില്‍ മുഖ്യമന്ത്രി നിലപാട് മയപ്പെടുത്തിയത് യാഥാർഥ്യമുൾക്കൊണ്ടതിനാലാണെന്ന്​ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പിണറായിക്ക്​ വൈകിവന്ന വിവേകത്തില്‍ നന്ദിയുണ്ട്. ആദ്യമേ കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്ക് അനുമതി നല്‍കിയിരുന്നില്ല. മോദിയുടെ മുഖഭാവം കണ്ട് മുഖ്യമ​ന്ത്രി അനുമതി കിട്ടുമെന്ന് കരുതുകയായിരുന്നെന്നും സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി ട്യൂബ് ലൈറ്റ് പോലെയാണ് കത്താന്‍ സമയമെടുക്കും. കോൺഗ്രസ് കാണിക്കുന്ന അപക്വ നിലപാട് പിണറായിക്ക്​ ജനങ്ങളുമേൽ കുതിര കയറാനുള്ള അവസരമാവുകയാണ്​. സ്വപ്നയുടെ രഹസ്യമൊഴിയാണ് ബി.ജെ.പി ചർച്ച ചെയ്യുന്നത്. എന്തിനാണ് മുഖ്യമന്ത്രിക്ക് ഇത്ര ദുരഭിമാനം? മുഖ്യമന്ത്രി പെരുമാറുന്നത് താന്‍ വലിയ സംഭവമാണെന്നാണ് കരുതിയാണ്​. പിണറായി വിജയന് മുഖ്യമന്ത്രി പദം പ്രത്യേക ആക്ഷനിലൂടെ ലഭിച്ചതല്ല. ജനം കനിഞ്ഞ് നല്‍കിയതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. പ്രതിപക്ഷത്തിന് പല കാര്യങ്ങളിലും വീഴ്ച സംഭവിക്കുന്നു. പിണറായി ആഗ്രഹിക്കുന്നത് സാധിച്ചുകൊടുക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.