ചാവക്കാട്: ഡൽഹിയിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ നടന്ന പൊലീസ് അതിക്രത്തിലും കെ.പി.സി.സി ഓഫിസിന് നേരെയുണ്ടായ സി.പി.എം അക്രമത്തിലും പ്രതിഷേധിച്ച് വടക്കേക്കാട് കോൺഗ്രസ് പ്രവർത്തകർ പന്തംകൊളുത്തി പ്രകടനം നടത്തി. മുക്കിലപ്പീടികയിൽനിന്ന് ആരംഭിച്ച പ്രകടനം നയരങ്ങാടിയിൽ സമാപിച്ചു. മണ്ഡലം പ്രസിഡന്റ് അജയ് കുമാർ വൈലേരി അധ്യക്ഷത വഹിച്ചു. എൻ.എം.കെ. നബീൽ മുഖ്യപ്രഭാഷണം നടത്തി. കുഞ്ഞുമുഹമ്മദ് തെക്കുമുറിയിൽ, ശ്രീധരൻ മാക്കാലിക്കൽ, എസ്. ഖാലിദ് പനങ്ങാവിൽ, റഷീദ്, അഷ്റഫ് വടക്കേക്കാട്, ഹസ്സൻ വടക്കേക്കാട്, ഷക്കീർ അണ്ടികോട്ടിൽ, അഷ്റഫ് പടിപ്പുരയിൽ, മുഹമ്മദലി മൂലോടിയിൽ, അലിമോൻ, ജാഫർ കൊച്ചന്നൂർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.