തിരൂർ: പൊതുപരീക്ഷകളിൽ അർഹരായ വിദ്യാർഥികൾക്ക് ലഭിക്കേണ്ട ഗ്രേസ് മാർക്ക് നിർത്തലാക്കിയ നടപടി വിദ്യാഭ്യാസ വകുപ്പ് പുനഃപരിശോധിക്കണമെന്ന് കെ.എസ്.ടി.യു തിരൂർ വിദ്യാഭ്യാസ ജില്ല എക്സിക്യൂട്ടിവ് സംഗമം ആവശ്യപ്പെട്ടു. സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, എസ്.പി.സി, ജെ.ആർ.സി, എൻ.എസ്.എസ്, എൻ.സി.സി, ലിറ്റിൽ കൈറ്റ്സ്, കലാ കായിക ശാസ്ത്ര മേള മത്സരങ്ങൾ തുടങ്ങിയവയിലായിരുന്നു വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് ലഭിക്കേണ്ടത്. പാഠ്യ വിഷയങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനത്തിലും കഴിവ് തെളിയിച്ച് ഉന്നത വിജയം ലഭിച്ച വിദ്യാർഥികൾക്ക് ലഭിക്കേണ്ട അർഹമായ ഗ്രേസ് മാർക്ക് ഒഴിവാക്കിയത് കുട്ടികളിൽ മാനസിക സമ്മർദമുണ്ടാക്കാമെന്നും യോഗം അഭിപ്രായപ്പെട്ടു. 2021-22 അധ്യയന വർഷം ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന സർക്കാർ തീരുമാനം കുട്ടികളോടുള്ള വെല്ലുവിളിയാണെന്നും തീരുമാനം പുനഃപരിശോധിക്കുന്നില്ലെങ്കിൽ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും കെ.എസ്.ടി.യു ഭാരവാഹികൾ പറഞ്ഞു. സംഗമം കെ.എസ്.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എം. അഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.യു വിദ്യാഭ്യാസ ജില്ല പ്രസിഡന്റ് പി. അബൂബക്കർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി.എ. ഗഫൂർ, ജില്ല ഭാരവാഹികളായ ഇ.പി.എ. ലത്തീഫ്, ടി.വി. ജലീൽ, ടി.സി. സുബൈർ, വിദ്യാഭ്യാസ ജില്ല ഭാരവാഹികളായ പി.പി. മുഹമ്മദ് സുനീർ, സാദിഖലി പൂക്കരത്തറ, യൂനുസ് മയ്യേരി, പി. സാജിദ്, റഫീഖ് പുല്ലൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.