വാഹന പ്രചാരണ ജാഥ സമാപിച്ചു താനൂർ: മത സാഹോദര്യ കേരളത്തിനായി താനൂർ മണ്ഡലം മുസ്ലിംയൂത്ത് ലീഗ് കമ്മിറ്റി ജൂൺ 17ന് സംഘടിപ്പിക്കുന്ന യുവ ജാഗ്രത റാലിയുടെ മുന്നോടിയായി മൂന്നു ദിവസം നീണ്ട് നിന്ന വാഹന പ്രചാരണ ജാഥ പുതിയ കടപ്പുറത്ത് നിന്ന് തുടങ്ങി ഇരിങ്ങാവൂരിൽ സമാപിച്ചു. ഉദ്ഘാടനം കെ.എൻ. മുത്തുക്കോയ തങ്ങൾ നിർവഹിച്ചു. ജബ്ബാർ പാലക്കൽ ഫ്ലാഗ് ഓഫ് ചെയ്തു. നൗഷാദ് പറപ്പൂതടം അധ്യക്ഷത വഹിച്ചു. വി.കെഎം. ഷാഫി, ഷാഹിന നിയാസി, കെ. ഉവൈസ്, ഇസ്മായിൽ പത്തമ്പാട്, കെ.സി. ബാവ, അഡ്വ. പി.പി. ഹാരിഫ്, ചാരാത്ത് ശരീഫ് ഹാജി, കെ.എം. നൗഫൽ, ടി. നിയാസ്, സിറാജ് കാളാട്, സൈദലവി തൊട്ടിയിൽ, എ.പി. സൈതലവി, പി.കെ. ഇസ്മയിൽ, പി. അയൂബ്, സമീർ ചിന്നൻ, ജലീൽ പുതിയകടപ്പുറം, പി.പി. സഹദുള്ള, കെ. ഷൗക്കത്ത്, സാവൻ കുട്ടി എന്നിവർ സംസാരിച്ചു. ഇരിങ്ങാവൂരിൽ നടന്ന ജാഥയുടെ സമാപന സംഗമം വി.കെ. ജലീൽ ഉദ്ഘാടനം ചെയ്തു. മുനീർ അധ്യക്ഷത വഹിച്ചു. യൂസഫ് കല്ലെരി, വൈ. സൽമാൻ, ജംഷാദ് ഇരിങ്ങാവൂർ, പി. ആഷിഖ്, യൂനുസ് ഇരിങ്ങാവൂർ, റഹീം മാസ്റ്റർ, ജബ്ബാർ പാലക്കൽ, ചാണയിൽ ശംസുദ്ധീൻ, ഷാഫി ഹാജി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.