മാലിന്യശേഖരണ-സംസ്കരണ സംവിധാനം: പരിശീലനം സംഘടിപ്പിച്ചു

പൊന്നാനി: മാലിന്യശേഖരണ-സംസ്കരണ സംവിധാനങ്ങൾക്ക് പുത്തനുണർവേകാനായി വികസിപ്പിച്ച മൊബൈൽ ആപ്പ് പരിചയപ്പെടുത്തുന്നതിന് 'കില'യുടെ നേതൃത്വത്തിൽ പരിശീലനം നൽകി. കെൽട്രോൺ വികസിപ്പിച്ച ഹരിതമിത്രം സ്മാർട്ട് ഗാർബേജ് ആപ്പ് പരിചയപ്പെടുത്താനാണ് പൊന്നാനി നഗരസഭ തല പരിശീലനം സംഘടിപ്പിച്ചത്. കൗൺസിലർമാർ, ഹരിതകർമ സേനാംഗങ്ങൾ, സി.ഡി.എസ് അംഗങ്ങൾ തുടങ്ങിയവർക്കാണ് പരിശീലനം. ഹരിതകര്‍മസേനകളുടെ അജൈവ പാഴ്​വസ്തു ശേഖരണ പ്രക്രിയ ഊര്‍ജിതമാക്കാനും മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമവും കുറ്റമറ്റതുമാക്കാനും ഹരിതകേരളം മിഷന്റെയും ശുചിത്വ മിഷന്റെയും ആഭിമുഖ്യത്തിലാണ് ഹരിതമിത്രം-സ്മാര്‍ട്ട് ഗാര്‍ബേജ് മൊബൈല്‍ ആപ്പ് പദ്ധതി നടപ്പാക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളില്‍ ഓരോ വീട്ടില്‍ നിന്നും ശേഖരിച്ച ജൈവ-അജൈവ പാഴ്​വസ്തുക്കള്‍ എത്രയെന്നും അവയുടെ സംസ്‌കരണം എങ്ങനെയെന്നുമടക്കമുള്ള വിശദാംശങ്ങള്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ മനസ്സിലാക്കാനും മാനേജ് ചെയ്യാനും സാധിക്കും. മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് വീടുകള്‍ക്ക് നല്‍കുന്ന ക്യൂ.ആര്‍ കോഡുകളുടെ സഹായത്തോടെയാണ് വിവരങ്ങള്‍ ശേഖരിക്കുക. പരിശീലന പരിപാടി ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൻ ബിന്ദു സിദ്ധാർഥൻ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഷീന സുദേശൻ, കൗൺസിലർമാരായ മുഹമ്മദ് ഫർഹാൻ, സി.വി. സുധ, ഇക്ബാൽ മഞ്ചേരി തുടങ്ങിയവർ പങ്കെടുത്തു. 'കില' പ്രതിനിധികളായ വി.സി. ശങ്കരനാരായണൻ, എ. ശ്രീധരൻ, ശുചിത്വമിഷൻ ജില്ല ആർ.പി തേറയിൽ ബാലകൃഷ്ണൻ തുടങ്ങിയവർ ക്ലാസെടുത്തു MP PNN 2 ഹരിതമിത്രം സ്മാർട്ട് ഗാർബേജ് ആപ്പ് പരിശീലന ക്ലാസ് പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.