രാജ്യത്ത് പ്രചരിപ്പിക്കുന്നത് വ്യാജചരിത്രം -അഡ്വ. സുഭാഷ് ചന്ദ്രൻ 

പൊന്നാനി: രാജ്യത്ത് ഭരണകൂടം വ്യാജചരിത്രം പ്രചരിപ്പിക്കുന്നെന്ന് സുപ്രീംകോടതി അഭിഭാഷകനും ആക്ടിവിസ്റ്റുമായ അഡ്വ. സുഭാഷ് ചന്ദ്രൻ. എം.ഇ.എസ് പൊന്നാനി കോളജിലെ പാർലമെന്‍ററി ലിറ്ററസി ക്ലബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യദ്രോഹം എന്ന വകുപ്പ് ദുരുപയോഗം ചെയ്ത് രാജ്യത്തെ ആക്ടിവിസ്റ്റുകളെ മുഴുവൻ ജയിലിലടക്കുകയാണ് ഭരണകൂടം ചെയ്യുന്നത്. എതിർശബ്ദങ്ങളെ അടിച്ചമർത്തുന്നത് ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രിൻസിപ്പൽ ഡോ. വി.യു. അമീറ അധ്യക്ഷത വഹിച്ചു. പാർലമെന്‍ററി ലിറ്ററസി ക്ലബ് കോഓഡിനേറ്റർ വി.പി. സൈദലവി, സ്റ്റാഫ് ക്ലബ് സെക്രട്ടറി പ്രഫ. കെ.എം. റിയാസ്, ഡോ. മുസ്ഫർ മെഹബൂബ് എന്നിവർ സംസാരിച്ചു. Photo: MP PNN 4 എം.ഇ.എസ് പൊന്നാനി കോളജിലെ പാർലമെന്‍ററി ലിറ്ററസി ക്ലബ് അഡ്വ. സുഭാഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.