പുകവലിക്കെതിരെ കലാ കാൻവാസൊരുക്കി ലൈബ്രറി പ്രവർത്തകർ

കരുവാരകുണ്ട്: പുകവലിയുടെ പരിണതി വിളംബരം ചെയ്ത് ലൈബ്രറി പ്രവർത്തകരുടെ കലാ കാൻവാസ്. ലോക പുകയില വിരുദ്ധ ദിനത്തിൽ തരിശ് എൻ.യു.കെ. മൗലവി സ്മാരക ലൈബ്രറിയാണ് കാൻവാസൊരുക്കിയത്. 10 മീറ്റർ നീളമുള്ള കാൻവാസിൽ ചിത്രകാരന്മാരും വിദ്യാർഥികളും പുകയില വിരുദ്ധ ചിത്രങ്ങളും സന്ദേശങ്ങളും കോറിയിട്ടു. ചിത്രകലാധ്യാപകൻ കെ.വി.കെ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. കലാകാരന്മാരായ സാഹിർ ചായം, നജീബ് മാസ്റ്റർ, പി.പി. ശിവദാസൻ, നഷ്​വ പടിപ്പുര, ഗ്രന്ഥശാല ബാലവേദി അംഗങ്ങൾ എന്നിവരും സംബന്ധിച്ചു. ഗ്രന്ഥശാല പ്രവർത്തകരായ കെ.സി. മുഹമ്മദ്, പി.എം. അയൂബ്, കെ.എൻ. രതീഷ്, ദേവദാസ്, കെ. രഘു എന്നിവർ നേതൃത്വം നൽകി. mn krkd pukayila canvas പുകയില വിരുദ്ധ ദിനത്തിൽ തരിശ് എൻ.യു.കെ. മൗലവി സ്മാരക ലൈബ്രറി ഒരുക്കിയ കാൻവാസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.