ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന വായനോത്സവം സമാപിച്ചു

അഭിരാമി, പ്രജില, ഫെമിന ജേതാക്കള്‍ തിരൂർ: തുഞ്ചൻപറമ്പിൽ നടന്ന സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ വായനോത്സവം സമാപിച്ചു. വായനോത്സവത്തില്‍ ഹൈസ്കൂള്‍തലത്തില്‍ ജി.എസ്. അഭിരാമിയും (കാട്ടാക്കട മണ്ണടിക്കോണം പീപ്ള്‍സ് ലൈബ്രറി) 16-21 വയസ്സുള്ളവരുടെ വിഭാഗത്തില്‍ കെ. പ്രജിലയും 20 മുതല്‍ 40 വയസ്സുവരെ പ്രായമുള്ളവരുടെ വിഭാഗത്തില്‍ എസ്.എസ്. ഫെമിനയും ജേതാക്കളായി. ശില്‍പവും പ്രശസ്തിപത്രവും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 15,000, 10,000, 8,000 രൂപ വീതം കാഷ് അവാര്‍ഡും സമ്മാനിച്ചു. ഹൈസ്കൂള്‍തലത്തില്‍ വയനാട് മീനങ്ങാടി എ.കെ.ജി സ്മാരക വായനശാലയിലെ ആര്‍. നിള രേവതിയാണ് രണ്ടാംസ്ഥാനം നേടിയത്. കണ്ണൂര്‍, തലശ്ശേരി പാലയാട് നവദീപം വായനശാല ഗ്രന്ഥാലയത്തിലെ ടി. അപര്‍ണ മൂന്നാം സ്ഥാനവും നേടി. 16-21 വയസ്സുള്ളവരുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനക്കാരിയായ ഫെമിന കൊല്ലം കൊട്ടാരക്കര, കുമ്മിള്‍ സമന്വയ ഗ്രന്ഥശാല പ്രതിനിധിയാണ്. തൃശൂര്‍ ചാവക്കാട്, ചിറ്റാട്ടുകര ദി നാഷനല്‍ പബ്ലിക് ലൈബ്രറിയിലെ കെ.എ. അപര്‍ണക്കാണ് രണ്ടാം സ്ഥാനം. മൂന്നാം സ്ഥാനം തിരുവനന്തപുരം കാട്ടാക്കട, നീരാഴിക്കോണം ഭാവന ഗ്രന്ഥശാലയിലെ എസ്.ഡി ആദിത്യയും നേടി. 22 മുതല്‍ 40 വയസ്സുവരെയുള്ളവരുടെ ഒന്നാം സ്ഥാനം നേടിയ പ്രജില കണ്ണൂര്‍ പയ്യന്നൂര്‍ എരമം കണ്ണാപ്പള്ളി വായനശാല ഗ്രന്ഥാലയം പ്രതിനിധിയാണ്. തിരുവനന്തപുരം നെടുമങ്ങാട് സി. ഭാസ്കരന്‍ സ്മാരക ലൈബ്രറിയിലെ എസ്. രാംകേശവ് രണ്ടാം സ്ഥാനവും മലപ്പുറം, തിരൂര്‍ ഒഴൂര്‍ ഫ്രണ്ട്സ് ഗ്രന്ഥാലയത്തില്‍നിന്നുള്ള സബിത വി. റഹ്മാന്‍ മൂന്നാം സ്ഥാനവും നേടി. സര്‍ഗസംവാദം മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ ഉദ്ഘാടനം ചെയ്തു. കെ.പി. രാമനുണ്ണി, ടി.ഡി. രാമകൃഷ്ണന്‍, സുഹ്റ കൂട്ടായി എന്നിവര്‍ മത്സരാര്‍ഥികളുമായി സംവദിച്ചു. സമാപന സമ്മേളനം സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ. മധു ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളായ അജിത് കൊളാടി, പ്രമോദ് ദാസ്, അക്കാദമിക് കമ്മിറ്റി അംഗം ഡോ. എം.എ. സിദ്ദീഖ്, ലൈബ്രറി കൗണ്‍സില്‍ ജില്ല പ്രസിഡന്‍റ് എ. ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു. mpg libery council samapanam : സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ വായനോത്സവം സമാപന സമ്മേളനം സെക്രട്ടറി വി.കെ. മധു ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.