തിരൂർ: കേന്ദ്രസർക്കാറിന്‍റെ തെറ്റായ നയങ്ങൾക്കും വിലക്കയറ്റത്തിനുമെതിരെ എൽ.ഡി.എഫ് തിരൂർ നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. താഴെപാലം സ്റ്റേറ്റ് ബാങ്ക് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. പൊതുയോഗം സി.പി.എം ഏരിയ സെക്രട്ടി അഡ്വ. പി. ഹംസക്കുട്ടി ഉദ്ഘാടനം ചെയ്തു. പിമ്പുറത്ത് ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. തലക്കാട് പഞ്ചായത്ത് പ്രസിഡൻറ് പി. പുഷ്പ, നഗരസഭ കൗൺസിലർ വി. നന്ദൻ, അഡ്വ. ഷമീർ പയ്യനങ്ങാടി, സി.എം. ചന്ദ്രമോഹൻ, ജോജി, ഇ. അലവിക്കുട്ടി എന്നിവർ സംസാരിച്ചു. mw ldf തിരൂരിൽ എൽ.ഡി.എഫ് പ്രതിഷേധയോഗം സി.പി.എം ഏരിയ സെക്രട്ടി അഡ്വ. പി. ഹംസക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.