ഫിർദൗസ് ബിരുദദാന സമ്മേളനം സമാപിച്ചു

കൽപകഞ്ചേരി: രണ്ടുദിവസങ്ങളിലായി കന്മനം കുറുങ്കാട് നടന്ന ഫിർദൗസ് കോളജ് പ്രഥമ ബിരുദദാന സമ്മേളനം സമാപിച്ചു. പഠനം പൂർത്തീകരിച്ച 103 വിദ്യാർഥികൾക്ക് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്​ലിയാർ, ഇ. സുലൈമാൻ മുസ്​ലിയാർ എന്നിവർ ഫിർദൗസി ബിരുദം നൽകി. ഒ.കെ. അബ്ദുറഷീദ് മുസ്‌ലിയാരെ സമ്മേളനത്തിന്റെ ഭാഗമായി കന്മനം പൗരാവലിയും ഇഖാമത്തുസ്സുന്ന, ഫിർദൗസ് ശിഷ്യ കൂട്ടായ്മയും ചേർന്ന് ആദരിച്ചു. സമാപന സമ്മേളനം ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി ഉദ്ഘാടനം ചെയ്തു. പൊന്മള അബ്ദുൽ ഖാദർ മുസ്​ലിയാർ അധ്യക്ഷത വഹിച്ചു. പേരോട് അബ്ദുറഹ്മാൻ സഖാഫി ആത്മീയ പ്രഭാഷണം നടത്തി. ചെറുശോല അബ്ദുൽ ജലീൽ സഖാഫി, അലി ബാഖവി ആറ്റുപുറം എന്നിവർ സംസാരിച്ചു. ബഷീർ പറവന്നൂർ സ്വാഗതവും ഫഖ്റുദ്ദീൻ സഖാഫി നന്ദിയും പറഞ്ഞു. പടം കന്മനം കുറുങ്കാട് ഫിർദൗസ് കോളജ് ബിരുദദാന സമാപന സമ്മേളനം ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.