പൂക്കോട്ടുംപാടം: നിലമ്പൂർ താലൂക്ക് വ്യവസായ ഓഫിസിന്റെയും അമരമ്പലം പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ പഞ്ചായത്ത് പരിധിയിലെ നവസംരംഭകർക്ക് കേരള സർക്കാരിന്റെ 'ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ' പദ്ധതി യാഥാർഥ്യമാക്കാനുള്ള നടപടികൾക്ക് തുടക്കമാവുന്നു. ഇതിനോടനുബന്ധിച്ച് ശനിയാഴ്ച ഉച്ചക്ക് രണ്ടിന് അമരമ്പലം പഞ്ചായത്ത് ഹാളിൽ അസി. ജില്ല വ്യവസായ വകുപ്പ് ഓഫിസറുടെ ആഭിമുഖ്യത്തിൽ പൊതുബോധവത്കരണ ശിൽപശാല നടത്തുന്നു. പങ്കെടുത്തവർക്കായി പിന്നീട് വായ്പാമേളയും സബ്സിഡി മേളയും സംഘടിപ്പിക്കുന്നതാണ്. നിലവിലുള്ള സംരംഭകർക്കും അവസരം പ്രയോജനപ്പെടുത്താം. ഫോൺ: 9526544 506, 9567854506
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.