വെൽഫെയർ ഹോമിന് സഹായം കൈമാറി

അങ്ങാടിപ്പുറം: കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മൻെറ് ഹൃദയമുദ്ര പദ്ധതിയുടെ ഭാഗമായി മങ്കട മണ്ഡലത്തിലെ അങ്ങാടിപ്പുറം പഞ്ചായത്തിൽ അരിപ്ര രണ്ടാം വാർഡിൽ നിർമിച്ചുനൽകുന്ന വെൽഫെയർ ഹോമിനുവേണ്ടി മങ്കട മണ്ഡലം ഖത്തർ കൾചറൽ ഫോറം പ്രസിഡന്റ് ഷിബിലി റഹ്മാന്റെ നേതൃത്വത്തിൽ പ്രവർത്തകരിൽനിന്ന് ശേഖരിച്ച ഫണ്ട് കൈമാറി. ഖത്തർ കൾചറൽ ഫോറം മങ്കട മണ്ഡലം എക്സിക്യൂട്ടിവ് മെംബർ ഫായിസ് ഹനീഫ്, വാർഡ് മെംബർ സാലിഹ നൗഷാദിന് ഫണ്ട് കൈമാറി. ഖാദർ അങ്ങാടിപ്പുറം, സൈതാലി വലമ്പൂർ, മുഹമ്മദലി, സക്കീർ, നൗഷാദ്, ജമാൽ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.