തണൽ വെൽഫെയർ സൊസൈറ്റി വാർഷികം

മാറഞ്ചേരി: പെൺമക്കളെ ഭാരമായി കാണുന്ന സമൂഹ മനഃസ്ഥിതി മാറണമെന്നും അവർ നമ്മുടെ സമ്പത്താണെന്നും അവരെ ചേർത്ത് പിടിക്കണമെന്നും വിമൻ ജസ്റ്റിസ് മൂവ്മെന്റ്​ സംസ്ഥാന പ്രസിഡന്റ് ജബീന ഇർഷാദ് പറഞ്ഞു. തണൽ വെൽഫെയർ സൊസൈറ്റി 13-ാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. തണൽ പ്രസിഡന്റ് എ. അബ്ദുല്ലത്തീഫ് അധ്യക്ഷത വഹിച്ചു. മികച്ച അയൽകൂട്ടങ്ങളെ ഇൻഫാഖ് ചെയർമാൻ കളത്തിൽ ഫാറൂഖ് ആദരിച്ചു. തണൽ പുരയിട കൃഷിയിലെ മികച്ച കർഷകരെ കാർഷിക സർവകലാശാല അസി. പ്രഫസർ ഡോ. പി.കെ. അബ്ദുൽ ജബ്ബാർ ആദരിച്ചു. വിവിധ മത്സര വിജയികൾക്കുള്ള സമ്മാന വിതരണം വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിമാരായ സുഫീറ എരമംഗലവും സീനത്ത് കോക്കൂരും നിർവഹിച്ചു. എ. സൈനുദ്ദീൻ, നസിയ നാസർ, ഹസ്ന മുഹമ്മദലി എന്നിവർ സംസാരിച്ചു. തണൽ സെക്രട്ടറി എ. മുഹമ്മദ് മുബാറക് സ്വാഗതവും അയൽകൂട്ടം പ്രസിഡന്റ് സോൻസി ജിജീഷ് നന്ദിയും പറഞ്ഞു. തണൽ കുടുംബാംഗങ്ങളുടെ കലാപരിപാടികളും ഫർഷാദ്, ധന്യ അജിത് കുമാർ എന്നിവർ നയിച്ച ഗാനമേളയും അരങ്ങേറി. Photo MPPNN 3: തണൽ മാറഞ്ചേരിയുടെ 13-ാം വാർഷിക സംഗമം വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് ജബീന ഇർഷാദ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.