മലപ്പുറം: ഗവ. കോളജില്‍ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് അഭിമുഖം 30ന് രാവിലെ 10.30ന് നടത്തും. കോഴിക്കോട് കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ തയാറാക്കിയ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാർഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡേറ്റയും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിനെത്തണം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ നെറ്റ് യോഗ്യത ഇല്ലാത്തവരെ പരിഗണിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. മലപ്പുറം ഗവ. വനിത ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജില്‍ ബോട്ടണി, സുവോളജി വിഷയങ്ങളില്‍ അതിഥി അധ്യാപക നിയമനം. ബോട്ടണി വിഷയത്തില്‍ 26ന് രാവിലെ 10നും സുവോളജിയില്‍ ഉച്ചക്ക് രണ്ടിനും അഭിമുഖം നടത്തും. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. ഫോണ്‍: 0483 2972200. ഒതുക്കുങ്ങല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഒഴിവുള്ള എച്ച്.എസ്.എസ്.ടി സീനിയര്‍ (പൊളിറ്റിക്കല്‍ സയന്‍സ്, അറബിക്), എച്ച്.എസ്.എസ്.ടി ജൂനിയര്‍ (മലയാളം) തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ചക്ക് 31ന് ഉച്ചക്ക് രണ്ടിന് മുമ്പ് ഓഫിസില്‍ ഹാജരാകണം. 0483 2839492. --------------------------
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.