മാറഞ്ചേരി: മാറഞ്ചേരി പുറങ്ങിൽ അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട് സി.പി.ഐ പ്രാദേശിക നേതാവ് അറസ്റ്റിൽ. പുറങ്ങ് മാരാമുറ്റം സ്വദേശിയും സി.പി.ഐ മാറഞ്ചേരി ലോക്കൽ സെക്രട്ടറിയുമായ കുമ്പളത്ത് രാജനെയാണ് (51) പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വട്ടിപ്പലിശക്ക് പണം നൽകുന്നുവെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ ഓപറേഷൻ കുബേരയിലാണ് പിടിയിലായത്. മലപ്പുറം എസ്.പിയുടെ നിർദേശപ്രകാരം പെരുമ്പടപ്പ് എസ്.ഐമാരായ ശ്രീനി, എസ്. ഓസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് രാജന്റെ വീട്ടിൽ തിങ്കളാഴ്‌ച പരിശോധന നടത്തിയത്. പരിശോധനയിൽ പണമിടപാട് നടത്തുന്നതിന് ഉപയോഗിച്ച 32 ചെക്ക്‌ലീഫുകൾ, മുദ്രപത്രങ്ങൾ, ആധാർ കോപ്പികൾ എന്നിവയും 46,590 രൂപയും പിടിച്ചെടുത്തു. പ്രതിയെ പൊന്നാനി മുൻസിഫ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്‌തു. എന്നാൽ, രാജൻ പണമിടപാട് നടത്തുന്നില്ലെന്നും സംഭവത്തിന് പിന്നിൽ രാഷ്‌ട്രീയ പകപോക്കലാണെന്നും ബന്ധുക്കൾ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.