തൃശൂർ: തൃപ്രയാർ-ഇരിങ്ങാലക്കുട റൂട്ടിലെ സർവിസിലെ അപാകത പരിഹരിക്കണമെന്ന് ബസുടമകൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുട, ഠാണാവിൽ, ചാലക്കുടി, വെള്ളിക്കുളങ്ങര, കൊടകര, തൃശൂർ, കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന ബസുകൾക്ക് സർവിസ് നടത്താൻ സൗകര്യമുണ്ട്. തൃപ്രയാറിൽനിന്ന് ഇരിങ്ങാലക്കുടക്ക് വരുന്ന ബസുടമകൾക്കുമാത്രം സൗകര്യമില്ല. അതിനാൽ ഇരിങ്ങാലക്കുടയിൽനിന്ന് തൃപ്രയാറിലേക്ക് ബസുകൾ സർവിസ് നടത്തുന്നതുപോലെ തൃപ്രയാറിൽനിന്ന് ഇരിങ്ങാലക്കുടയിലേക്ക് സർവിസ് നടത്താൻ അനുവാദം നൽകണം. തൃശൂർ, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ റൂട്ടിൽ പെർമിറ്റിൽ അനുവദിച്ച സമയത്തേക്കാൾ 10 മിനിറ്റ് കുറച്ച് സർവിസ് നടത്താനാണ് അധികൃതരിൽനിന്നുള്ള നിർദേശം. ഇതനുസരിച്ച് സർവിസ് നടത്തുമ്പോൾ വാഹനാപകടങ്ങൾ കൂടുന്നു. ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടും നടപടി ഉണ്ടാകുന്നില്ലെന്ന് ബസുടമകളുടെ പ്രതിനിധി മോഹനൻ കാട്ടിക്കുളം, പി. സജീവൻ, കെ.ബി. വിനോദ്കുമാർ, സലിം പോക്കാക്കില്ലത്ത് തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.