തിരൂർ: തെക്കുമുറി ജി.എൽ.പി സ്കൂളിൽ ജൂനിയർ അറബിക്, എൽ.പി.എസ്.ടി അധ്യാപക തസ്തികകളിലേക്ക് നിയമനം നടത്തുന്നു. മേയ് 27ന് രാവിലെ 10.30ന് എൽ.പി.എസ്.ടി ഒഴിവിലേക്കും ഉച്ച രണ്ടിന് ജൂനിയർ അറബിക് ഒഴിവിലേക്കും അഭിമുഖം നടക്കും. പുറത്തൂർ: പുറത്തൂർ ജി.ഡബ്ല്യു.എൽ.പി സ്കൂളിൽ എൽ.പി.എസ്.എ, പാർട്ട്ടൈം അറബിക് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം മേയ് 26ന് രാവിലെ 11ന് സ്കൂളിൽ. പുറത്തൂർ: ജി.എച്ച്.എസ്.എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്.എസ്.ടി (മാത്ത്സ്) -രണ്ട്, എച്ച്.എസ്.ടി (ഇംഗ്ലീഷ്) -രണ്ട്, അറബിക് -രണ്ട്, ഹിന്ദി -ഒന്ന്, നാച്ചുറൽ സയൻസ് -ഒന്ന് എന്നിങ്ങനെ ദിവസവേതനാടിസ്ഥാനത്തിൽ ഒഴിവുകളുണ്ട്. അഭിമുഖം മേയ് 30ന് സ്കൂൾ ഓഫിസിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.