വേങ്ങര: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷന്‍റെ വേങ്ങര മിനി ഊട്ടിയിലെ ജാമിഅ അൽ ഹിന്ദ് ഇസ്ലാമിയുടെ രണ്ടാം സനദ് ദാന സമ്മേളനം സംസ്ഥാന പ്രസിഡന്‍റ് പി.എൻ. അബ്ദുൽ ലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് അബൂബക്കർ സലഫി അധ്യക്ഷത വഹിച്ചു. മന്ത്രി വി. അബ്ദുറഹിമാൻ മുഖ്യാതിഥിയായി. എം.എൽ.എമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ടി.വി. ഇബ്രാഹീം, മദ്റസ ക്ഷേമനിധി ബോർഡ് ചെയർമാൻ എം.പി. അബ്ദുൽ ഗഫൂർ, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ, ഹുസൈൻ സലഫി, ഹാരിസ്ബ്നു സലീം, ശമീർ മദീനി, അബ്ദുൽ ലത്തീഫ് സുല്ലമി, താജുദ്ദീൻ സ്വലാഹി, അർശദ് അൽ ഹികമി, ത്വൽഹത്ത് സ്വലാഹി, ടി.കെ. അശ്റഫ്, നബീൽ രണ്ടത്താണി, ഹനീഫ ഓടക്കൽ, അബ്ദുൽ ഖാദിർ പറവണ്ണ എന്നിവർ സംസാരിച്ചു. അവാർഡ് ദാനം അബ്ദുൽ ലത്തീഫ് കാത്തിബ് നിർവഹിച്ചു. സമ്മേളനത്തിന്റെ ഭാഗമായി തലമുറ സംഗമം, സ്കൂൾ ഓഫ് ഖുർആൻ സംഗമം എന്നിവയും നടന്നു. mt vngr ഹിന്ദ് ജാമിഅ അൽ ഹിന്ദ് കോൺവക്കേഷൻ സമ്മേളനത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.