ബൈക്കപകടത്തിൽ പരിക്കേറ്റു

എരുമപ്പെട്ടി: ബൈക്കപകടത്തിൽ പിതാവിനും അഞ്ചു വയസ്സുകാരനായ മകനും പരിക്കേറ്റു. തിപ്പല്ലൂർ ശങ്കരൻകാവിന് സമീപം കോനങ്ങത്ത് വീട്ടിൽ അനിൽ കുമാർ (45), മകൻ ഗൗതവ് കൃഷ്ണ എന്നിവർക്കാണ് പരിക്കേറ്റത്. കടങ്ങോട് പാറപ്പുറത്ത് വെള്ളിയാഴ്ച ഉച്ചക്ക് 12.45നാണ് സംഭവം. ഇരുവർക്കും തലക്കാണ് പരിക്കേറ്റത്. ഇവരെ എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ ആദ്യം കുന്നംകുളം മലങ്കര ആശുപത്രിയിലും തുടർന്ന് തൃശൂർ എലൈറ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.