പാണ്ടിക്കാട് കെ. കരുണാകരൻ സ്മാരക ഗവ. ഐ.ടി.ഐക്ക് അഭിമാന നേട്ടം പാണ്ടിക്കാട്: പാണ്ടിക്കാട് കെ. കരുണാകരൻ സ്മാരക ഗവ. ഐ.ടി.ഐക്ക് അഭിമാനനേട്ടം. ഐ.ടി.ഐകൾക്കുള്ള സംസ്ഥാനതല ഗ്രേഡിങ്ങിലാണ് ഗവ. ഐ.ടി.ഐ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. എൻ.സി.വി.ടി മാനദണ്ഡമനുസരിച്ചുള്ള മികച്ച പശ്ചാത്തല അക്കാദമിക് സംവിധാനങ്ങൾ ഒരുക്കിയതാണ് അംഗീകാരം ലഭിക്കാനിടയാക്കിയത്. ലക്ഷം രൂപ പാരിതോഷികവും ഉപഹാരവും തിരുവനന്തപുരം അയ്യങ്കാളി ഹാളിൽവെച്ച് നടന്ന ചടങ്ങിൽ തൊഴിൽ നൈപുണ്യ വികസന മന്ത്രി വി. ശിവൻകുട്ടിയിൽനിന്ന് പ്രിൻസിപ്പൽമാരായ കെ.പി. ശശി, കെ. ഉണ്ണികൃഷ്ണൻ, ഇൻസ്ട്രക്ടർ അഭിലാഷ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. പാണ്ടിക്കാട് ഐ.ടി.ഐയിൽ പഠിക്കുന്ന ട്രെയിനികൾക്ക് പഠനാനന്തരം തൊഴിൽ നേടുന്നതിന് ഏറെ സഹായകരമായ ഈ നേട്ടം ആഘോഷിക്കാൻ തയാറെടുക്കുകയാണ് വിദ്യാർഥികളും രക്ഷിതാക്കളും ജീവനക്കാരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.