കൊണ്ടോട്ടി: എച്ച്.ഐ.ഒ അധ്യാപക വിദ്യാര്‍ഥികളുടെ അവധിക്കാല ഒളവട്ടൂരില്‍ പുരോഗമിക്കുന്നു. 'ഇഷ്തിറാഖ് 22' പേരില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ വ്യക്തിത്വ വികാസ ക്ലാസ്, വിദ്യാര്‍ഥികളുടെ സര്‍ഗാത്മകത വളര്‍ത്താനുള്ള വിവിധ പദ്ധതികള്‍, പാവനാടകാവതരണം, നാടന്‍പാട്ടുശില്‍പശാല, രക്തദാന ക്യാമ്പ്, പ്രഥമ ശുശ്രൂഷ പരിശീലനം, കൗണ്‍സലിങ്, പഠനോപകരണ ശിൽപശാല തുടങ്ങിയ വിവിധ പരിപാടികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സഹവാസ ക്യാമ്പ് ജില്ല പഞ്ചായത്ത് അംഗം ഷറീന ഹസീബ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സി. ദേവദാസ് അധ്യക്ഷത വഹിച്ചു. മാനേജര്‍ ഡോ. എം.സി. അബ്ദുറഹിമാന്‍, വാര്‍ഡ് അംഗം കെ.കെ. കുട്ടിയാലി, എം.സി. കുഞ്ഞാന്‍, ടി.വി. ഇസ്ഹാഖ്, എം.കെ. കാദര്‍, ക്യാമ്പ് ഓഫിസര്‍മാരായ സി. മുഹമ്മദ് അല്‍ത്താഫ്, കെ.കെ. വിനോദിനി, പി.പി. മുഹമ്മദ് റിജാസ്, എന്‍.എ. അബ്ദുല്‍ റഹ്‌മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. me kdy 1 camp: ഒളവട്ടൂര്‍ എച്ച്.ഐ.ഒ അധ്യാപക പരിശീലന കേന്ദ്രത്തിലെ വിദ്യാര്‍ഥികളുടെ ജില്ല പഞ്ചായത്ത് അംഗം ഷറീന ഹസീബ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.