അന്ത്യശാസനം ഫലിച്ചു; മെഡിക്കൽ കോളജിന് മുന്നിലെ ഡ്രൈനേജ് നിർമാണം പുനരാരംഭിച്ചു

മഞ്ചേരി: പ്രതിഷേധം ശക്തമാവുകയും കൗൺസിൽ ചേർന്ന് കരാറുകാരന് അന്ത്യശാസനം നൽകുകയും ചെയ്തതോടെ മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിന് മുന്നിലെ ഡ്രൈനേജ് നിർമാണം പുനരാരംഭിച്ചു. വെള്ളിയാഴ്ച രാവിലെയാണ് പ്രവൃത്തി ആരംഭിച്ചത്. മൂന്ന് ദിവസത്തെ പ്രവൃത്തി വിലയിരുത്തിയതിന് ശേഷം കാര്യക്ഷമമായില്ലെങ്കിൽ നാലാം ദിവസം നഗരസഭ തന്നെ ഏറ്റെടുത്ത് നടത്തണമെന്നാണ് കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗം തീരുമാനിച്ചത്. ഏഴ് ദിവസത്തിനകം അത്യാഹിത വിഭാഗം മുതല്‍ മെഡിക്കല്‍ കോളജിന്‍റെ പ്രവേശന കവാടം വരെയുള്ള പ്രവൃത്തി പൂർത്തിയാക്കണം. എന്നാൽ, നിലവിലെ പാറ പൊട്ടിക്കാൻ തന്നെ രണ്ടാഴ്ച സമയം എടുക്കുമെന്നാണ് കരാറുകാരൻ പറയുന്നത്. ഡ്രൈനേജ് നിർമാണത്തിനായി മണ്ണെടുത്തിട്ടും നിർമാണം പൂർത്തിയാകാതെ കിടന്നതോടെ ആശുപത്രിയിലേക്കെത്തുന്നവർക്ക് ദുരിതമായിരുന്നു. പൊതുമരാമത്ത് മന്ത്രിയുടെ ഓഫിസിലേക്കും ജില്ല കലക്ടർക്കും അടക്കം പരാതി എത്തുകയും ചെയ്തു. ഇതോടെയാണ് നഗരസഭ കൗൺസിൽ ചേർന്ന് പ്രവൃത്തി അടിയന്തരമായി പൂർത്തിയാക്കാൻ കരാറുകാരന് നിർദേശം നൽകിയത്. me mch drainage : മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിന് മുന്നിലെ ഡ്രൈനേജ് നിർമാണം പുനരാരംഭിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.