ചാവക്കാട്: ശക്തമായ കാറ്റിലും മഴയിലും . തിരുവത്ര ചീനിച്ചുവട് പടിഞ്ഞാറ് കറുത്താക്ക റാഫിയുടെ വീടിന് മുകളിലാണ് ചൊവ്വാഴ്ച രാത്രി 11ഓടെ മരം വീണത്. അടുക്കള ഭാഗത്തെ വലിയ വേപ്പുമരമാണ് ഓടുമേഞ്ഞ വീടിന്റെ മേൽക്കൂരയിൽ വീണത്. അടുത്ത മുറിയിൽ റാഫിയും ഭാര്യയും ആറ് വയസ്സായ കുഞ്ഞും ഉറങ്ങുകയായിരുന്നു. ശബ്ദം കേട്ട് ഉണർന്നപ്പോഴാണ് സംഭവം അറിഞ്ഞത്. ചാവക്കാട് നഗരസഭ ചെയർപേഴ്സൻ ഷീജ പ്രശാന്ത്, കൗൺസിലർ ഉമ്മു റഹ്മത്ത്, മത്സ്യത്തൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് ടി.എം. ഹനീഫ എന്നിവർ വീട് സന്ദർശിച്ചു. ഫോട്ടോ: TCC CKD Tree falls തിരുവത്ര ചീനിച്ചുവട് കറുത്താക്ക റാഫിയുടെ വീടിന് മുകളിൽ മരം വീണ് മേൽക്കൂര തകർന്നപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.