യു.എ.പി.എ പോലുള്ള കരിനിയമങ്ങൾ പിൻവലിക്കണം -റൈഹാനത്ത് സിദ്ദീഖ് കാപ്പ​​ൻ

വേങ്ങര: രാജ്യദ്രോഹ നിയമം മരവിപ്പിച്ച സുപ്രീംകോടതി വിധിയിൽ സന്തോഷം പ്രകടിപ്പിച്ച് മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്‍റെ ഭാര്യ റൈഹാനത്ത്. ഒന്നര വർഷമായി യു.എ.പി.എയും ഭീകര നിയമവും ചുമത്തി ഉത്തർപ്രദേശ്​ പൊലീസ് ജയിലിൽ അടച്ച സിദ്ദീഖ് കാപ്പന്‍റെ മോചനത്തിനായി കോടതി കയറിയിറങ്ങുകയാണ് റൈഹാനത്ത്. ചീഫ് ജസ്റ്റിസിന് നന്ദി പറഞ്ഞ അവർ യു.എ.പി.എ നിയമവും പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. കരിനിയമങ്ങൾ ദുരുപയോഗം ചെയ്ത് നിരപരാധികളെ ജയിലിൽ അടക്കുന്നത് തടയുകയാണ് ഇനി വേണ്ടതെന്നും റൈഹാനത്ത് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.