സമ്മർ ക്യാമ്പ്​

കാളികാവ്: ചോക്കാട് പാറൽ മമ്പാട്ടുമൂല ഹയർ സെക്കൻഡറി സ്കൂളിലെ സ്പോർട്സ് സമ്മർ ക്യാമ്പ് മുൻ സന്തോഷ് ട്രോഫി താരം ഷബീറലി ഉദ്ഘാടനം ചെയ്തു. വിവിധ കായിക ഇനങ്ങളിലായി 150ലധികം കുട്ടികൾക്ക് ക്യാമ്പിൽ പരിശീലനം നൽകുന്നതായി സ്കൂൾ കായികാധ്യാപകൻ രഞ്ജിത്ത് അറിയിച്ചു. പ്രധാനാധ്യാപകൻ വി.പി. മുജീബ്റഹ്മാൻ, സ്കൂൾ പ്രിൻസിപ്പൽ പി.പി. സുനിൽ ബാബു, മാനേജർ ടി.കെ. സാജിദ്, ഡെപ്യൂട്ടി എച്ച്.എം ബൈജു, എസ്.പി.സി കമ്യൂണിറ്റി പൊലീസ് ഓഫിസർ അഖിൽ പടവെട്ടി, അധ്യാപകരായ ഇന്ദിര, ടെസ്സി എന്നിവർ സംസാരിച്ചു. kkv camp .jpg: ചോക്കാട് പാറൽ മമ്പാട്ടുമൂല ഹയർ സെക്കൻഡറി സ്കൂളിൽ സ്പോർട്സ് സമ്മർ ക്യാമ്പ് മുൻ സന്തോഷ് ട്രോഫി താരം ഷബീറലി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.