സായാഹ്ന ധര്‍ണ

നിലമ്പൂർ: വിവിധ ആവശ്യങ്ങളുമായി ബില്‍ഡിങ്​ ആൻഡ്​ റോഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍റെ (ഐ.എന്‍.ടി.യു.സി) നേതൃത്വത്തില്‍ നിര്‍മാണ തൊഴിലാളികള്‍ നിലമ്പൂര്‍ ടൗണില്‍ സായാഹ്ന ധർണ നടത്തി. കെ.പി.സി സി ജനറല്‍ സെക്രട്ടറി ആലിപ്പറ്റ ജമീല ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് എന്‍.എ. കരിം അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ. ബാലകൃഷ്ണന്‍, മുനിസിപ്പല്‍ കോണ്‍ഗ്രസ്​ പ്രസിഡന്‍റ് അഡ്വ. ഷെറി ജോര്‍ജ്, സി. വേണുഗോപാലന്‍, ടി.എം.എസ്. ആഷിഫ്, മൂര്‍ഖന്‍ മാനു, പി.പി. നജീബ്, ഭാസ്‌ക്കരന്‍ തിരുവാലി, ഗിരീഷ് മോളൂര്‍ മഠത്തില്‍ എന്നിവര്‍ സംസാരിച്ചു. Nilambur photo -8 Darna -ബില്‍ഡിങ്​ ആൻഡ്​ റോഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (ഐ.എന്‍.ടി.യു.സി) നിലമ്പൂരില്‍ നടത്തിയ സായാഹ്ന ധർണ കെ.പി.സി സി ജനറല്‍ സെക്രട്ടറി ആലിപ്പറ്റ ജമീല ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.