തുവ്വൂർ: കനിവ് പ്രവാസി കൂട്ടായ്മ തുവ്വൂരിൽ നടത്തി. മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിൽ ഉദ്ഘാടനം ചെയ്തു. അസീസ് തുവ്വൂർ അധ്യക്ഷത വഹിച്ചു. മൻസൂർ നിലമ്പൂർ ക്ലാസെടുത്തു. സി.പി.എം ഏരിയ സെക്രട്ടറി ബി. മുഹമ്മദ് റസാഖ്, അബ്ദുറഹ്മാൻ വണ്ടൂർ, പി. സുചിത്ര, കിളിയത്ത് മുഹമ്മദ്, അശ്റഫ് കൊപ്പൻ, കെ.വി. ഷൗക്കത്ത്, റസാഖ് ചെറുമല, അശ്റഫ് മാനു, ഒ.കെ. അബ്ദു, സുരേഷ് നീലാഞ്ചേരി എന്നിവർ സംസാരിച്ചു. നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഫാഹിമ, നിഷാന തസ്നി എന്നിവർക്കുള്ള കെ.സി. അഹമ്മദ് നിസാർ സ്മാരക ഉപഹാരങ്ങൾ കെ.സി. സലീന കൈമാറി. mn tvr pravasi meet: കനിവ് പ്രവാസി കൂട്ടായ്മ നടത്തിയ ഫൈസൽ എളേറ്റിൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.