ഗുരുവായൂര്‍: നഗരസഭയില്‍ ജനകീയ പങ്കാളിത്തത്തോടെ വലിയതോട് ശുചീകരണത്തിന് തുടക്കമായി. നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ് ഉദ്ഘാടനം നിർവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ഷൈലജ സുധന്‍, എ.എസ്. മനോജ്, ബിന്ദു അജിത്കുമാര്‍, എ. സായിനാഥന്‍, കൗണ്‍സിലർമാരായ പ്രഫ. പി.കെ. ശാന്തകുമാരി, എ. സുബ്രഹ്മണ്യന്‍, നഗരസഭ സെക്രട്ടറി ബീന എസ്. കുമാര്‍, മുനിസിപ്പല്‍ എന്‍ജിനീയര്‍ ഇ. ലീല എന്നിവര്‍ സംസാരിച്ചു. നഗരസഭയിലെ മുഴുവന്‍ ജലാശയങ്ങളിലും ഗുണനിലവാര പരിശോധനയും നടത്തുന്നുണ്ട്. ബാക്ടീരിയോളജിക്കല്‍ ടെസ്റ്റ് കിറ്റുകള്‍ ഉപയോഗിച്ച് കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം പരിശോധിക്കുകയാണ് ചെയ്യുന്നത്. tct gvr thodu വലിയതോട് ശുചീകരണം നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു സംരംഭക ശിൽപശാല ഗുരുവായൂര്‍: 'ഒരുവര്‍ഷം ഒരുലക്ഷം സംരംഭം' പദ്ധതിയുടെ ഭാഗമായി ഗുരുവായൂര്‍ നഗരസഭ സംഘടിപ്പിച്ച ശിൽപശാല ചെയര്‍മാന്‍ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷരായ എ.എം. ഷഫീര്‍, ബിന്ദു അജിത്കുമാര്‍, താലൂക്ക് വ്യവസായ ഓഫിസര്‍ കെ.എന്‍. അജിത എന്നിവര്‍ സംസാരിച്ചു. വ്യവസായ വികസന ഓഫിസര്‍ വി.സി. ബിന്നി ക്ലാസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.