തിരയിൽപ്പെട്ട്​ ഫൈബർ വഞ്ചി മറിഞ്ഞു; തൊഴിലാളികളെ രക്ഷിച്ചു

ചാവക്കാട്: മത്സ്യബന്ധനത്തിന്​ പോകുന്നതിനിടെ തീരത്തുണ്ടായ ശക്തമായ തിരയിൽ പെട്ട് ഫൈബർ വഞ്ചി മറിഞ്ഞു. വഞ്ചിയിലുണ്ടായിരുന്ന തൊഴിലാളികളെ രക്ഷിച്ചു. ബുധനാഴ്ച രാവിലെ ആറോടെ എടക്കഴിയൂരിൽനിന്ന്​ മത്സ്യബന്ധനത്തിന് പോയ പുത്തൻ കടപ്പുറം വലിയപുരക്കൽ ഇബ്രാഹീമിന്‍റെ ഉടമസ്ഥതയിലുള്ള ഉമർ കാസിം എന്ന വഞ്ചിയാണ് മറിഞ്ഞത്. ഇബ്രാഹീം, കുന്നത്ത് അയ്യൂബ്, ചാലിൽ കോയ എന്നീ തൊഴിലാളികളാണ് ഇതിലുണ്ടായിരുന്നത്. ഇവരെ മറ്റു വഞ്ചിക്കാരും തൊഴിലാളികളും ചേർന്ന്​ രക്ഷിക്കുകയായിരുന്നു. അപകടത്തിൽ വഞ്ചി ഭാഗികമായി തകർന്നു. കടലിൽ നഷ്ടപ്പെട്ട വലയും എൻജിനും പിന്നീട് കണ്ടെടുത്തു. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. മത്സ്യത്തൊഴിലാളി സഹകരണ സംഘം പ്രസിഡന്‍റ് ടി.എം. ഹനീഫ സംഭവ സ്ഥലം സന്ദർശിച്ചു. ഫോട്ടോ: TCC CKD Fiber Boat accident എടക്കഴിയൂർ ബീച്ചിൽ തിരയിൽ പെട്ട് മറിഞ്ഞ ഫൈബർ വഞ്ചി കരക്കെത്തിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.