ഷമീർ
കോഴിക്കോട്: മലപ്പുറം സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് 7.5 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ യുവാവിനെ പിടികൂടി. കുടക് സ്വദേശി ഷമീർ (36) എന്ന സാമിനെയാണ് കസബ ഇൻസ്പെക്ടർ കിരൺ സി. നായരുടെ നേതൃത്വത്തിലുള്ള കസബ പൊലീസ് പിടികൂടിയത്.
മാട്രിമോണിയൽ പരസ്യം വഴി യുവതിയെ പരിചയപ്പെട്ട പ്രതി കോഴിക്കോടേക്ക് വിളിച്ചുവരുത്തി ഹോട്ടലിൽ പീഡിപ്പിക്കുകയും പലതവണകളായി യുവതിയിൽനിന്ന് 7,50,000 രൂപയും നാല് പവന്റെ സ്വർണമാലയും തട്ടിയെടുത്തെന്നാണ് പരാതി. പിന്നീട് വിവാഹത്തിൽനിന്ന് പിന്മാറുകയായിരുന്നുവത്രെ. പ്രതി മുണ്ടക്കയം സ്വദേശിനിയായ യുവതിയോടൊപ്പം കോട്ടയം വെള്ളൂരിൽ താമസിച്ചു വരുന്നതിനിടയിലാണ് പൊലീസ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.