ചാത്തുനായര്‍ SUNWDD1 Chaathu nair കൽപറ്റ: മണിയങ്കോട് ശ്രീരാമനിവാസില്‍ എം. ചാത്തുനായര്‍ (92) നിര്യാതനായി. വിജയമന്ദിരം എസ്‌റ്റേറ്റിലെ വിജയ സ്‌റ്റോര്‍ മാനേജരായിരുന്നു. മണിയങ്കോട് ക്ഷീരോൽപാദക സഹകരണസംഘം പ്രസിഡന്‍റ്, കൽപറ്റ ബ്ലോക്ക് കോഓപറേറ്റിവ് ഹൗസിങ് സൊസൈറ്റി പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഭാരതീയ കിസാന്‍ സംഘ് വയനാട് ജില്ല പ്രസിഡന്‍റായിരുന്നു. പരേതരായ രാമന്‍ നായരുടെയും കുഞ്ഞിമാളുവിന്‍റെയും മകനാണ്. ഭാര്യ: മംഗലശ്ശേരി രുഗ്മിണി അമ്മ (താമരശ്ശേരി). മക്കള്‍: എം.സി. ശ്രീരാമകൃഷ്ണന്‍ (റവന്യൂ ഇന്‍സ്‌പെക്ടര്‍, എല്‍.എ. ജനറല്‍ ഓഫിസ് വയനാട് സിവില്‍ സ്റ്റേഷന്‍), എം.സി. വിജയകുമാര്‍ (സീനിയര്‍ സബ് എഡിറ്റര്‍, മാതൃഭൂമി കോഴിക്കോട്). മരുമക്കള്‍: ചൈതന്യ പുളിയേരി (തൃക്കുറ്റിശ്ശേരി), മനീഷ എന്‍. (അസി. പ്രഫസര്‍, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ടീച്ചര്‍ എജുക്കേഷന്‍ സെന്‍റര്‍ കോഴിക്കോട്). സഹോദരങ്ങള്‍: നാരായണന്‍ നായര്‍, ബാലന്‍ നായര്‍, നാരായണി, ലീല, പരേതരായ കേളപ്പന്‍ നായര്‍, കേളുനായര്‍. സംസ്‌കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.