മാലിന്യം തള്ളാൻ നഗരത്തിലെ ഇടവഴികൾ

കോഴിക്കോട്​: ഇടവഴികളിൽ ഇരുട്ടി​െൻറ മറവിലും പകൽ വെളിച്ചത്തിലും മാലിന്യം തള്ളുന്നവർ നഗരത്തിൽ വർധിക്കുന്നു. ആളനക്കം കുറഞ്ഞ ഇടവഴികളിൽ പ്ലാസ്​റ്റിക്​ കവറുകളിൽ മാലിന്യം തള്ളുന്നതിന്​ കോവിഡ്​ കാലത്തും മാറ്റമില്ല. പ്ലാസ്​റ്റിക്​ കവറിൽ കെട്ടിയ മാലിന്യം ഇരുചക്ര വാഹനങ്ങളിൽ ​െകാണ്ട​ുവന്നാണ്​ ഇടവഴികളിൽ ഇടുന്നതെന്ന്​ സമീപവാസികൾ പറയുന്നു.

ഇടവഴികളും ആളില്ലാത്ത പറമ്പുകളും മാലിന്യം ഇടാനുള്ളതാണെന്ന ചിന്തയിലാണ്​ പലരും. സി.സി.ടി.വിയില്ലാത്ത ഇടങ്ങളും ഇവ തള്ളുന്നവരുടെ ഇഷ്​ടമേഖലകളാണ്​. തെരുവുവിളക്കുകൾ കത്താത്തതും ഇവർക്ക്​ സൗകര്യമാവുന്നു.

കോർപറേഷനിലെ ശുചീകരണതൊഴിലാളികൾക്ക്​ ഇരട്ടിപ്പണിയാവുകയാണ്​ ഇത്തരം മാലിന്യങ്ങൾ. ​​മാവൂർറോഡിലെ നവീകരിച്ച നടപ്പാതയിൽ വരെ മാലിന്യക്കവർ ഇടുന്നവരുണ്ടെന്ന്​ ശുചീകരണ തൊഴിലാളികൾ പറയുന്നു.

ദേശീയപാത ബൈപ്പാസിനരികിൽ മാലിന്യങ്ങൾ തള്ളുന്നത്​ തുടരുകയാണ്​. മാവൂർ റോഡിന്​ സമീപം കഴിഞ്ഞ ദിവസം രാത്രി തള്ളിയ മാലിന്യം രാവിലെ കോർപറേഷൻ ശുചീകരണതൊഴിലാളികൾ നീക്കി. ഇതിന്​ പിന്നിലുള്ളവരെ അധികൃതർ തിരിച്ചറിഞ്ഞിട്ടുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.