കോഴിക്കോട്: പി.എൻ.ബി തട്ടിപ്പ് കേസിൽ പ്രതിയായ പഞ്ചാബ് നാഷനൽ ബാങ്ക് മുൻ സീനിയർ മാനേജർ എം.പി. റിജിൽ പ്രിൻസിപ്പൽ ജില്ല സെഷൻസ് കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ ഈമാസം 10ന് വിധിപറയും. ബുധനാഴ്ച വാദംകേട്ട ശേഷമാണ് വിധിപറയാൻ മാറ്റിയത്.
ബാങ്കിൽനിന്ന് കോർപറേഷന്റേതടക്കം കോടികൾ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. 17 അക്കൗണ്ടുകളിൽനിന്ന് 21.29 കോടിയുടെ തിരിമറി നടത്തി. ഇതിൽ 12.68 കോടിയാണ് നഷ്ടമായത്. ജില്ല ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന കേസ് തട്ടിപ്പിന്റെ വ്യാപ്തി കൂടുതലായതിനാൽ സംസ്ഥാന ക്രൈംബ്രാഞ്ചിന് മാറിയിട്ടുണ്ട്.
അറസ്റ്റിന് ശേഷം ദിവസങ്ങൾ കഴിഞ്ഞതിനാൽ അനാവശ്യമായി തടവിലിടുകയാണെന്നും ജാമ്യം നൽകണമെന്നും പ്രതിക്കുവേണ്ടി അഡ്വ. എം. അശോകൻ വാദിച്ചു. എന്നാൽ, ജാമ്യമനുവദിക്കുന്നതിനെ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എം. ജയദീപ് എതിർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.