കൽപറ്റ
നാരായണൻ
Posted On
date_range Updated On
date_range പി. രാഘവൻ മാസ്റ്റർ പുരസ്കാരം കൽപറ്റ നാരായണന്
വടകര: കോൺഗ്രസ് നേതാവും സാമൂഹിക പ്രവർത്തകനുമായ പി. രാഘവൻ മാസ്റ്ററുടെ സ്മരണക്കായി ഏർപ്പെടുത്തിയ പുരസ്കാരം കൽപറ്റ നാരായണന്. 25000 രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്നതാണ് അവാർഡ്. മാർച്ച് 31ന് രാഘവൻ മാസ്റ്ററുടെ അനുസ്മരണ ദിനത്തിൽ മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ അവാർഡ് സമർപ്പിക്കുമെന്ന് അനുസ്മരണ സമിതി ചെയർമാൻ അഡ്വ. ഐ. മൂസ അറിയിച്ചു. രാജേന്ദ്രൻ എടത്തുംകര, വി.ആർ. സുധീഷ്, കവി വീരാൻകുട്ടി എന്നിവരായിരുന്നു ജഡ്ജിങ് കമ്മിറ്റി അംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.