ദേ​ശീ​യ​പാ​ത​യി​ൽ മു​ക്കാ​ളി​യി​ൽ കാ​റിൽ തീപടർന്നപ്പോൾ ഉള്ളിലുളള​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്തു​ന്നു

മുക്കാളിയിൽ കാറിൽ തീപിടിത്തം; ഒരാൾക്ക് ഗുരുതര പരിക്ക്

വ​ട​ക​ര: ദേ​ശീ​യ​പാ​ത​യി​ൽ മു​ക്കാ​ളി​യി​ൽ കാ​റി​ൽ തീ​പി​ടി​ത്തം. ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. പേ​രാ​മ്പ്ര എ​ര​വ​ട്ടൂ​ർ സ്വ​ദേ​ശി സാ​യ് ശ്രീ​യി​ൽ ബി​ജു​വി​നാ​ണ് (45) ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് 2.15ഓ​ടെ​യാ​ണ് സം​ഭ​വം. കാ​റി​ന്റെ ഉ​ൾ​ഭാ​ഗ​ത്തു​നി​ന്ന് തീ ​പ​ട​രു​ന്ന​ത് ക​ണ്ട വ​ഴി​യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും കാ​റി​ന്റെ ഗ്ലാ​സ് ത​ക​ർ​ത്ത് ഇ​യാ​ളെ പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു.

മുക്കാളിയിൽ കാറിൽ തീപിടിത്തം; ഒരാൾക്ക് ഗുരുതര പരിക്ക്തു​ട​ർ​ന്ന് മാ​ഹി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ പി​ന്നീ​ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. കാ​റി​െ​ന്റ ഉ​ൾ​ഭാ​ഗം പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ഡ്രൈ​വി​ങ് സീ​റ്റി​ൽ തീ​പി​ടി​ച്ച നി​ല​യി​ലാ​യി​രു​ന്നു ബി​ജു. മാ​ഹി ക​ന​റ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നാ​ണ്. ആ​ത്മ​ഹ​ത്യ ശ്ര​മ​മാ​ണെ​ന്നാ​ണ് പൊ​ലീ​സി​ന്റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ർ പ​രി​ശോ​ധ​ന ന​ട​ത്തി. ചോ​മ്പാ​ല പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Tags:    
News Summary - Car fire in Mukkali; One seriously injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.