ഉരുൾപൊട്ടി രണ്ടുവർഷം; കണ്ണീരുണങ്ങാതെ വിലങ്ങാട്

നാ​ദാ​പു​രം: ദു​ര​ന്ത​പ്പെ​യ്ത്തി​ൽ വി​ല​ങ്ങാ​ട് വി​റ​ങ്ങ​ലി​ച്ചു​പോ​യ ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ന് ഇ​ന്ന് ര​ണ്ടാ​ണ്ട്. ദു​ര​ന്തം ഏ​റെ ദു​രി​തം വി​ത​ച്ച മ​ഞ്ഞ​ച്ചീ​ളി​ലെ ആ​റ് കു​ടും​ബ​ങ്ങ​ൾ ഭീ​തി​യു​ടെ നി​ഴ​ൽ വി​ട്ടൊ​ഴി​യാ​തെ ഇ​ന്നും അ​ധി​കൃ​ത​രു​ടെ കാ​രു​ണ്യം തേ​ടു​ന്നു. ജ​ന​ങ്ങ​ളു​ടെ സ​ങ്ക​ട​ങ്ങ​ൾ​ക്കും പ​രാ​തി​ക​ൾ​ക്കും പ​രി​ഹാ​ര​മാ​യി​ല്ല. മ​ഞ്ഞ​ച്ചീ​ളി​ലാ​ണ് ഉ​രു​ൾ​പൊ​ട്ട​ൽ ഏ​റ്റ​വും വ​ലി​യ നാ​ശം വി​ത​ച്ച​ത്. നി​ര​വ​ധി വീ​ടു​ക​ളും ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളും വാ​ഹ​ന​ങ്ങ​ളു​മാ​ണ് ഇ​വി​ടെ മ​ണ്ണി​ന​ടി​യി​ൽ ആ​യ​ത്. പ്ര​ദേ​ശ​ത്തെ നീ​ർ​ച്ചാ​ലി​ന് ഇ​രു​വ​ശ​ത്തു​മാ​യി ആ​റ് കു​ടും​ബ​ങ്ങ​ളാ​ണ് സു​ര​ക്ഷി​ത​ത്വ​മി​ല്ലാ​തെ ഭീ​തി​യു​ടെ നി​ഴ​ലി​ൽ ക​ഴി​യു​ന്ന​ത്. ചെ​റി​യൊ​രു മ​ഴ പെ​യ്താ​ൽ പോ​ലും വീ​ണ്ടും മ​ല​യി​ടി​ച്ചി​ൽ ഉ​ണ്ടാ​കു​മോ എ​ന്ന ക​ന​ത്ത ഭീ​തി​യി​ലാ​ണ് ഇ​വി​ടു​ത്തെ നി​വാ​സി​ക​ൾ.

പു​ന​ര​ധി​വാ​സം അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്ക​ണം

​അ​പ​ക​ടാ​വ​സ്ഥ വി​ട്ടു​മാ​റാ​ത്ത ഈ ​പ്ര​ദേ​ശ​ത്ത് രോ​ഗി​ക​ളും വ​യോ​ധി​ക​രും ഭി​ന്ന​ശേ​ഷി​ക്കാ​രും അ​ട​ങ്ങു​ന്ന കു​ടും​ബ​ങ്ങ​ളാ​ണ് അ​ന്തി​യു​റ​ങ്ങു​ന്ന​ത്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ സു​ര​ക്ഷി​ത​മാ​യൊ​രി​ട​ത്തേ​ക്ക് മാ​റി​ത്താ​മ​സി​ക്കാ​ൻ പോ​ലും ഇ​വ​ർ​ക്ക് മാ​ർ​ഗ​മി​ല്ല. ‘മ​ഴ​യു​ടെ ശ​ബ്ദം കേ​ൾ​ക്കു​മ്പോ​ൾ ത​ന്നെ നെ​ഞ്ചു​പി​ട​യ്ക്കും. ക​ച്ച​വ​ട​വും കൃ​ഷി​യും പോ​യി, ഒ​പ്പം കി​ട​പ്പു​രോ​ഗി​ക​ളാ​യ മ​നു​ഷ്യ​രെ​യും കൊ​ണ്ട് എ​ങ്ങോ​ട്ട് ഓ​ടി ര​ക്ഷ​പ്പെ​ടാ​നാ​ണ്? അ​ധി​കാ​രി​ക​ൾ ഞ​ങ്ങ​ളെ തീ​ർ​ത്തും ഉ​പേ​ക്ഷി​ച്ച മ​ട്ടാ​ണ്’ -പ്ര​ദേ​ശ​വാ​സി​ക​ൾ സ​ങ്ക​ട​ത്തോ​ടെ പ​റ​യു​ന്നു.

ഇ​നി​യൊ​രു ദു​ര​ന്ത​ത്തി​ന് കാ​ത്തു​നി​ൽ​ക്കാ​തെ, അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്കാ​നും സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ത്ത് അ​ടി​യ​ന്ത​ര പു​ന​ര​ധി​വാ​സം ഉ​റ​പ്പാ​ക്കാ​നും സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ഏ​ക ആ​വ​ശ്യം.

വ്യാ​പാ​രി​ക​ൾ​ക്കും ക​ർ​ഷ​ക​ർ​ക്കും ക​ടു​ത്ത അ​വ​ഗ​ണ​ന

​ദു​ര​ന്ത​ത്തി​ൽ ക​ട​ക​മ്പോ​ള​ങ്ങ​ളും ജീ​വി​ത​മാ​ർ​ഗ​ങ്ങ​ളും ത​ക​ർ​ന്ന​ടി​ഞ്ഞ വ്യാ​പാ​രി​ക​ൾ​ക്ക് ഇ​തു​വ​രെ അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​യി​ട്ടി​ല്ല. പ്ര​കൃ​തി​യു​ടെ താ​ണ്ഡ​വ​ത്തി​ൽ ഏ​ക്ക​റു​ക​ണ​ക്കി​ന് കൃ​ഷി​ഭൂ​മി​യും വി​ള​ക​ളും ന​ശി​ച്ചു​പോ​യ ക​ർ​ഷ​ക​ർ​ക്കും ചി​ല്ലി​ക്കാ​ശ് പോ​ലും ആ​ശ്വാ​സ​ധ​ന​മാ​യി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന​ത് ദു​ര​ന്ത​ത്തി​ന്റെ ആ​ഘാ​തം കൂ​ട്ടു​ന്നു. കൃ​ഷി​യും ക​ച്ച​വ​ട​വും ഒ​രു​പോ​ലെ ത​ക​ർ​ന്ന​തോ​ടെ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ണ്.

Tags:    
News Summary - Two years after the landslide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.